വിസ്മരിക്കപ്പെട്ട പ്രതിഭ
ഇംഗ്ലണ്ടിന്റെ
ലിയോനാർഡോ,
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും
വച്ച് ഏറ്റവും വലിയ സർഗ്ഗ
പ്രതിഭ,
വിസ്മരിക്കപ്പെട്ട
പ്രതിഭ എന്നിങ്ങനെയെല്ലാം
ഇദ്ദേഹം അറിയപ്പെട്ടു.
പ്രകൃതി
നിരീക്ഷകൻ,
തത്വചിന്തകൻ,
വാസ്തു
ശില്പി,
സർവ്വ
ശാസ്ത്ര പണ്ഡിതൻ,
സർവെയർ.
ഇതെല്ലാമായിരുന്നു
അദ്ദേഹം.
മോട്ടോർ
വാഹനങ്ങളിലെ യൂനിവേർസൽ
ജോയിന്റ്,
ക്യാമറയിലെ
അപ്പർച്ചറിന്റെ വലുപ്പം
നിയന്ത്രിക്കുന്ന ഐറിസ്
ഡയഫ്രം,
വാച്ചുകൾക്കുള്ളിലെ
സന്തുലന ചക്രത്തിന് ആവശ്യമായ
സ്പ്രിങ്ങ് കൺട്രോൾ,
സ്പ്രിങ്ങിന്റെ
ഇലാസ്തികത വിശദമാക്കാൻ ഇന്നും
ഉപയോഗിക്കുന്ന സമവാക്യം,
രസതന്ത്രജ്ഞനായ
റോബർട്ട് ബോയലിന് വേണ്ടി
രൂപകൽപന ചെയ്ത എയർ പമ്പ്,
സംയുക്ത
സൂക്ഷ്മദർശിനിയുടെ രൂപകൽപന
ഇതെല്ലാം ഇദ്ദേഹത്തിന്റെ
ശാസ്ത്രലോകത്തിന് നൽകിയ
സംഭാവനകളാണ്.
കുട്ടികളേ,
എന്ത്
തോന്നുന്നു ഇദ്ദേഹത്തെപ്പറ്റി.
നിങ്ങളുടെ
ഭാഷയിൽ പറഞ്ഞാൽ പുലി അല്ലെങ്കിൽ
പുപ്പുലി അല്ലേ?
തീർന്നില്ല
ഇദ്ദേഹത്തിന്റെ അപദാനങ്ങൾ.
1666 ൽ
ലണ്ടനിലുണ്ടായ തീപിടിത്തത്തെ
തുടർന്ന് ആ നഗരം വീണ്ടും
പടുത്തുയർത്തേണ്ടി വന്നപ്പോൾ
പൊതുമരാമത്ത് സർവെയറും
സുഹൃത്തുമായ ക്രിസ്റ്റഫർ
റെന്നുമായി സഹകരിച്ചു
പ്രവർത്തിച്ചു.
ഇദ്ദേഹം
രൂപകൽപന ചെയ്ത കെട്ടിടങ്ങളും
സ്തൂപങ്ങളും വേറെയുമുണ്ടായിരുന്നു
അക്കാലത്ത് ഇംഗ്ലണ്ടിൽ.
ജ്യോതിശാസത്രജ്ഞനെന്ന
നിലയിലും പ്രശസ്തനായിരുന്നു
ഇദ്ദേഹം.
വാനനിരീക്ഷണത്തിന്
വേണ്ടി പ്രതിഫലന ദൂരദർശിനി
നിർമ്മിച്ചു.
വ്യാഴം
സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നു
എന്ന് കണ്ടെത്തി.
ലണ്ടൻ
റോയൽ സൊസൈറ്റിയുടെ കുറേറ്റർ,
സെക്രട്ടറി
എന്നിങ്ങനെയുള്ള സ്ഥാനങ്ങളും
വഹിച്ച ഇദ്ദേഹം 1703
ൽ
മരണമടഞ്ഞു.
ശാസ്ത
ലോകത്തിന് ഇത്രയേറെ സംഭാവന
ചെയ്ത ഇദ്ദേഹത്തെ ജീവിച്ചിരുന്നതിലേക്കും
വച്ച് ഏറ്റവും വലിയ സർഗാത്മക
പ്രതിഭ എന്ന് വിളിച്ചതിൽ
എന്താണൽഭുതം.
ഇതെല്ലാമായിരുന്നിട്ടും
ഏറെക്കാലം ഇദ്ദേഹം
വിസ്മരിക്കപ്പെട്ടിരുന്നു.
അതുകൊണ്ടാണ്
ഇദ്ദേഹത്തെ വിസ്മരിക്കപ്പെട്ട
പ്രതിഭ എന്ന് ജീവചരിത്രകാരനായ
സ്റ്റീഫൻ ഇൻവുഡ് വിശേഷിപ്പിച്ചത്.
ഈ
മഹാപ്രതിഭയെ നിങ്ങളറിയും.
ഇദ്ദേഹമാണ്
ലളിതമായ ഒരു മൈക്രോസ്കോപ്പിൻ്റെ
സഹായത്താൽ ആദ്യമായി കോശങ്ങളെ
നിരീക്ഷിച്ച റോബർട്ട് ഹുക്ക്.
1635
ഇഗ്ലണ്ടിലെ
ഫ്രഷ് വാട്ടർ എന്ന സ്ഥലത്ത്
തൻ്റെ മാതാപിതാക്കളുടെ
നാലാമത്തേതും അവസാനത്തേതുമായ
സന്തതിയായി റോബർട്ട് ജനിച്ചു.
പാതിരിയായ
പിതാവിൻ്റെ പാത പിന്തുടർന്ന്
പുരോഹിതനാവുമെന്നായിരുന്നു
ചെറുപ്പത്തിലേ ആരോഗ്യം
കുറവായിരുന്ന റോബർട്ടിനെക്കുറിച്ച്
എല്ലാവരും കരുതിയിരുന്നത്.
പക്ഷെ
നിയതി വേറൊന്നായിരുന്നു
അദ്ദേഹത്തിന് കരുതിവെച്ചത്.
ആദ്യകാല
പഠനം പിതാവിൻ്റെ നിയന്ത്രണത്തിലുള്ള
സ്കൂളിലായിരുന്നു.
അച്ഛൻ്റെ
മരണശേഷം അപ്രൻ്റിസ്ഷിപ്പോടുകൂടി
ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ
സ്കൂളിൽ ചേർന്നു.
1653 ൽ
ഒക്സ്ഫോഡിൽ ജോലിക്ക് ചേർന്നു.
പിന്നീടുള്ളതെല്ലാം
ചരിത്രത്തിൻ്റെ ഭാഗമാണ്.
റോബർട്ട്ൻ്റെ
ഏറ്റവും പ്രശസ്തമായ
കണ്ടുപിടുത്തങ്ങളിലൊന്നാണ്
കോശങ്ങളുടെ കണ്ടുപിടുത്തം.
ഹുക്ക്
സ്വന്തമായി രൂപകൽപ്പന ചെയ്ത
സൂക്ഷ്മദർശിനിയുടെ സഹായത്താൽ
കോർക്ക് കഷണത്തിൽ തേനീച്ചക്കൂടിലെ
അറകളോട് സാമ്യമുള്ള കോശങ്ങളെ
ആദ്യമായി നിരീക്ഷിച്ചു.
അദ്ദേഹം
തൻ്റെ നിരീക്ഷണങ്ങളെല്ലാം
മൈക്രോഗ്രാഫിയ (ചെറു
ചിത്രങ്ങൾ)
എന്ന
പേരിൽ 1665
ൽ
പുസ്തകമായി പ്രസിദ്ധീകരിച്ചു.
കോശങ്ങളെ
മാത്രമല്ല,
മറ്റു
പല ജീവികളെയും അദ്ദേഹം
മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച്
ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.
ആധുനിക
ലോകത്തെ വാർത്തെടുത്ത
ഗ്രന്ഥങ്ങളിലൊന്നായിട്ടാണ്
ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിലെ
ശാസ്ത്ര ചരിത്രകാരനായ അലൻ
ചാപ്മാൻ ഈ ഗ്രന്ഥത്തെ
വിശേഷിപ്പിച്ചത്.
ആദ്യമായി
ഫോസിലുകളെ സൂക്ഷ്മദർശിനിയിലൂടെ
നിരീക്ഷിച്ചതും ഇദ്ദേഹം
തന്നെ.
സാക്ഷാൽ
ഐസക് ന്യൂട്ടനുമായുണ്ടായി
റോബർട്ട് ഹുക്കിനുണ്ടായ
തർക്കങ്ങൾ അക്കാലത്ത്
കുപ്രസിദ്ധി നേടിയിരുന്നു.